കോട്ടയം: ആദിവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തക ദയാബായിയെ കോട്ടയം സ്നേഹക്കൂട്ടായ്മയുടെയും വൈഎംസിഎ സോഷ്യല്‍ സര്‍വ്വീസ് കമ്മിറ്റിയുടേയും ആഭിമുഖ്യത്തില്‍ ആദരിക്കും. ഇന്ന് വൈകിട്ട് 4.30ന് കോട്ടയം വൈഎംസിഎയില്‍ നടക്കുന്ന ചടങ്ങില്‍ സണ്ണി കല്ലൂര്‍ അദ്ധ്യക്ഷത വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഫാ. ആന്റണി വാഴപ്പള്ളിയുടെ സ്മരണാര്‍ത്ഥമുള്ള പ്രഥമപുരസ്കാരം എംജി സര്‍വ്വകലാശാല മുന്‍ വൈസ്ചാന്സിലര് ഡോ. സിറിയക് തോമസ് വിതരണം ചെയ്യും. വി.എന്‍. വാസവന് മംഗളപത്രം സമര്‍പ്പിക്കും. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്. സോന, എബ്രഹാം കുര്യന് പാലാമ്പടം, പ്രൊഫ.വിജി തമ്പി, താഹാ മൗലവി, സി.ജി. വാസുദേവന്‍ നായര്‍, ജോഷിമാത്യു, ജോബിജേക്ക് ജോര്‍ജ്ജ്, സി.എന്‍. സത്യനേശന്, വര്‍ഗീസ് ചെമ്പോല, അഡ്വ. മോഹന്ശശി, ബിനോയ് വേളൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: