വീട് കുത്തിത്തുറന്ന് 10 പവന്‍ കവര്‍ന്നു

Monday 27 February 2017 9:45 pm IST

മൂന്നാര്‍:  മൂന്നാറില്‍ വീണ്ടും മോഷണം. മൂന്നാര്‍ കോളനിയില്‍ നിന്ന് പത്തു പവന്റെ സ്വര്‍ണ്ണാഭരണങ്ങളാണ് അപഹരിക്കപ്പെട്ടത്. മൂന്നാര്‍ കോളനി സ്വദേശിയായ രമണിയുടെ വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ബന്ധുവിന്റെ മരണാനന്തരചടങ്ങുകളില്‍ല്‍ പങ്കെടുക്കുവാന്‍ വീട്ടുടമ ശനിയാഴ്ച നെടുങ്കണ്ടത്തിന് പോയിരുന്നു. ഈ സമയം മനസ്സിലാക്കിയാണ് മോഷണം നടത്തിയിട്ടുള്ളത്. ഞായറാഴ്ച രാത്രിയോടെ മടങ്ങി വന്ന വീട്ടുടമ വാതില്‍ തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. അടുക്കളവാതില്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്. വീട്ടുടമ നല്‍കിയ പരാതിയെ തുടര്‍ന്ന് മൂന്നാര്‍ സി.ഐ സാം ജോസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ മൂന്നാര്‍ കോളനിയില്‍ നടക്കുന്ന നാലാമത്തെ മോഷണമാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.