ചാലക്കുടി: സംസ്ഥാന സര്‍ക്കാരിന്റെ ദളിത് പീഡനങ്ങള്‍ക്കെതിരെ പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.കെ.ബാബു നയിക്കുന്ന വിമോചന യാത്രക്ക് കൊരട്ടിയില്‍ സ്വീകരണം നല്കി. പൊതു യോഗം മണ്ഡലം പ്രസിഡന്റ് കെ.എ.സുരേഷ് ഉദ്ഘാടനം ചെയ്തു.
പട്ടികജാതി മോര്‍ച്ച പഞ്ചായത്ത് സമിതി പ്രസിഡന്റ് എം.എ.ബിജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സജീവ് പള്ളത്ത്, സി.ആര്.അജേഷ്, സിജു വി.സി, രവി, ജിനേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: