ഗുരുവായൂര്‍ കലശം ഇന്ന് ആരംഭിക്കും

Monday 27 February 2017 9:47 pm IST

ഗുരുവായൂര്‍: ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് കലശ ചടങ്ങുകള്‍ ഇന്ന് ആരംഭിക്കും. വൈകീട്ട് ദീപാരാധനക്കു ശേഷം നാലമ്പലത്തിനകത്ത് കൂറയും പവിത്രവും നല്‍കി ആചാര്യവരണം നടത്തും.തുടര്‍ന്ന് മുളയില്‍ ചടങ്ങു നടക്കും. ആചാര്യവരണത്തിനു ശേഷം രാത്രി ശുദ്ധീ ചടങ്ങുകള്‍ ആരംഭിക്കും. നാളെ മുതല്‍ വിവിധ ശുദ്ധികളും ഹോമങ്ങളും നടക്കും.ഇന്നു മുതല്‍ മാര്‍ച്ച് 17 വരെ ക്ഷേത്രം നാലമ്പലത്തികത്തേക്ക് അഞ്ചു വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ പ്രവേശിപ്പിക്കുകയില്ല. കുട്ടികളുടെ ചോറൂണ്‍, തുലാഭാരം മറുവഴിപാടുകള്‍ക്ക് തടസ്സമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.