പിലാത്തറ: കല്ല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അധ്യാപകരും ജനപ്രതിനിധികളും രക്ഷിതാക്കളും അടങ്ങുന്ന സമൂഹ കൂട്ടായ്മ വിദ്യാലയങ്ങള്‍ തോറുംഗൃഹ സമ്പര്‍ക്ക യജ്ഞം നടത്തി.മണ്ഡലതല ഉദ്ഘാടനം ചെറുവിച്ചേരിയില്‍ ഗവ: എല്‍.പി.സ്കൂളിലേക്ക് ഷൈജു- ഷീല ദമ്പതികളുടെ മക്കളായ അനഘയ്ക്കും അനന്തുവിനും പ്രവേശനം നല്കി ടി.വി.രാജേഷ് എംഎല്‍എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.മോഹനന്, എഇഒ ടി.സുകുമാരന്‍, ബിപിഒ രാജേഷ് കടന്നപ്പള്ളി, എന്‍.സുബ്രഹ്മണ്യന്, കെ.വി.സുനന്ദകുമാരി, വി.വി.സന്തോഷ്, ടി.വി.ചന്ദ്രന്, ടി.വി.നാരായണന് എന്നിവര്‍ സംസാരിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയം എന്റെ വിദ്യാലയം എന്ന സന്ദേശവുമായാണ് സമ്പര്‍ക്ക പരിപാടി നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: