കോട്ടയം: കടകമ്പോളങ്ങളില്‍ തൊഴിലെടുക്കുന്ന തൊഴിലാളികളുടെ മിനിമം വേതനം 18,000 രൂപയാക്കി ഉയര്‍ത്തണമെന്ന് കേരള പ്രദേശ് വാണിജ്യ വ്യവസായ മസ്ദൂര്‍ ഫെഡറേഷന് (ബിഎംഎസ്) ജനറല്‍ സെക്രട്ടറി കെ.ബി. സോമന് ആവശ്യപ്പെട്ടു. ജില്ലാ ഷോപ്സ് ആന്റ് അദര്‍ എസ്റ്റാബ്ലീഷ്മെന്റ് മസ്ദൂര്‍ സംഘ് ജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.ജി. മോഹനന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എം. നളിനാക്ഷന് മുഖ്യപ്രഭാഷണം നടത്തി. കെ.എന്‍. മോഹനന്, മനോജ് മാധവന്, എസ്.എസ്. ശ്രീനിവാസപിള്ള, സന്തോഷ് പോള്‍, അഡ്വ. പി. അജീഷ്, തോമസ് മാത്യു, ജിജു സെബാസ്റ്റ്യന്‍, ജയിംസ് ജോസഫ്, എസ്.ഡി. പ്രസീത, കെ.എസ്. സജീവ്കുമാര്‍, പി.ജെ. തോമസ്, തുടങ്ങിയവര്‍ സംസാരിച്ചു. പ്രസിഡന്റായി മനോജ് മാധവനെയും ജനറല്‍ സെക്രട്ടറിയായി എം.ജി.മോഹനന് നായരെയും, 32 അംഗ പ്രവര്‍ത്തക സമിതിയെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: