കോട്ടയം: കേരള ക്ഷേത്രസംരക്ഷണസമിതി കോട്ടയം താലൂക്ക് വാര്‍ഷികം മേഖലാ പ്രസിഡന്റ് സി.പി.ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെഎസ്എസ് പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ തെരഞ്ഞെടുപ്പില്‍ ജില്ലാ ദേവസ്വം സെക്രട്ടറി കെ.പി. സഹദേവന് വരണാധികാരിയായി പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.
പി.എന്‍. ചന്ദ്രന് (പ്രസിഡന്റ്), എം.കെ. മുരളീധരന്, കെ.എസ്. സുകുമാരന്‍ (വൈസ് പ്രസിഡന്റുമാര്‍), കിരണ്‍.കെ.ബാബു (സെക്രട്ടറി), എസ്. ശ്രീജിത്ത് (ജോ.സെക്രട്ടറി), എ.പി. അനില്‍കുമാര്‍ (ഖജാന്‍ജി), ജില്ലാ പ്രതിനിധികളായി കെഎസ്എസ്.പണിക്കര്‍, ടി.എന്‍. മന്മഥന്, കെ.കെ. മോഹന്‍ദാസ് എന്നിവരെയും കമ്മിറ്റിയംഗങ്ങളായി കെ.എന്‍. ഗോപാലകൃഷ്ണപ്പണിക്കര് (മതപാഠശാല പ്രമുഖ്), ടി.എന്‍. പ്രഭാകരന് നായര്‍ (സംത്സംഗ പ്രമുഖ്), പി.ആര്. വേണുഗോപാല്‍ (സാമൂഹ്യാരാധനാ പ്രമുഖ്), കെ.സുനില്‍കുമാര്‍ (സേവാ പ്രമുഖ്), അരുണ്‍ (യുവജന പ്രമുഖ്), കെ.വി. നാരായണന് കുഞ്ഞ ്(ദേവസ്വം സെക്രട്ടറി), കെ.കെ.നാരായണന്, നാരായണന് നായര്‍, പി.ഡി. രഘുനാഥബാബു, വി.ആര്. ബാലകൃഷ്ണവാര്യര്‍, ബാലന് കല്ലുകാട്ടില്‍, കെ.കെ. ഗോവിന്ദന് നമ്പൂതിരി എന്നിവരെ തെരഞ്ഞെടുത്തു.
മാതൃസമിതി പ്രസിഡന്റ് കെ.കെ. പത്മകുമാരി, സെക്രട്ടറി ശ്യാമളകുമാരി എന്നിവരെയും തെരഞ്ഞെടുത്തു. ജില്ലാ രക്ഷാധികാരി പി.എന്‍.ശിവരാമന് നായര്‍, ജില്ലാ ജോ.സെക്രട്ടറി പി.ജി.സനീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: