കോട്ടയം: ഭാരതീയ വിചാരകേന്ദ്രം സ്ഥാപകനും ഡയറക്ടറും കന്യാകുമാരി വിവേകാനന്ദകേന്ദ്രം പ്രസിഡന്റും ഭാരതീയ ജനസംഘം മുന്‍ ഉപാദ്ധ്യക്ഷനും ആര്‍എസ്എസിന്റെ പ്രചാരകനുമായ പത്മശ്രീ പി. പരമേശ്വര്‍ജിയുടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന നവതി ആഘോഷത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. ഡോ. ജെ. പ്രമീളാദേവി (ചെയര്‍പേഴ്സണ്‍)സി.എന്‍. പരമേശ്വരന് (വര്‍ക്കിംഗ് ചെയര്മാന്) കെ. ശങ്കരന് (ജനറല്‍ കണ്‍വീനര്‍). 501 അംഗ ആഘോഷസമിതി രൂപീകരിച്ചു. സംസ്ഥാനതല പരിപാടികള്‍ കൂടാതെ മെയ് 1ന് ഭഗവത് ഗീതാ സംഗമം, വിവിധ സമ്മേളനങ്ങള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ നടത്തുന്നതിന് യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: