ഏറ്റുമാനൂര്‍: മഹാദേവ ക്ഷേത്രത്തിലെ മൂന്നാം ദിവസമായ ഇന്നുമുതല്‍ മൂന്നുദിവസത്തേക്ക് കഥകളി രാവുകള്‍. എല്ലാദിവസവും രാത്രി ഒമ്പതിനാണ് കഥകളി നടക്കുന്നത്. ഇന്ന് സന്താനഗോപാലം, പ്രഹ്ളാദചരിതം കഥകള്‍ കോട്ടയ്ക്കല്‍ പിഎസ്വി നാട്യസംഘം അരങ്ങിലെത്തിക്കും. മുന്‍ ചീഫ് സെക്രട്ടറി ആര്.രാമചന്ദ്രന് നായര്‍ കളിവിളക്ക് തെളിക്കും. നാളെ ലവണാസുരവധം, രാവണോത്ഭവം-സുരേഷ്കുറുപ്പ് എംഎല്‍എ കളിവിളക്ക് തെളിക്കും. 2ന് അയ്യപ്പചരിതം കിരാതം-മുന്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന് നായര്‍ കളിവിളക്ക് ചെളിക്കും.
ഇന്ന് രാവിലെ 6ന് പ്രഭാതകീര്‍ത്തനം 7ന് ശ്രീബലി, നാദസ്വരം-കാവാലം ഹരീഷ് കുമാര്‍ & നീലംപേരൂര്‍ രാജേഷ് കുമാര്‍, തകില് ചെറായി മനോജ് & കുന്നന്താനം ശ്രീകുമാര്‍, 10ന് ഓട്ടന്‍ തുള്ളല്‍, 10.45ന് ഭക്തിഗാനസുധ, 11.30ന് സംഗീത സദസ്സ്, 12.15ന് വയലിന് കച്ചേരി,
ഉച്ചയ്ക്ക് ല1ന് ഉത്സവബലി ദര്‍ശനം, സംഗീത സദസ്സ്, 2ന് ഭജന്‍സ്, 3ന് സംഗീത സദസ്സ്, 4ന് തിരുവാതിര കളി, 5ന് കാഴ്ചശ്രീബലി, വേല, സേവ , 8.30ന് തിരുവാതിര കളി, 9ന് വിളക്ക്, 9ന് മേജര്‍സെറ്റ് കഥകളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: