ബസില്‍ മോഷണം നടത്തുന്ന യുവതികള്‍ പിടിയില്‍

Monday 27 February 2017 10:47 pm IST

തൃശൂര്‍ - ബസില്‍ മോഷണ ശ്രമത്തിനിടയില്‍ തമിഴ് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. മധുര സ്വദേശിനികളായ മാരി, ശിവരഞ്ജിനി എന്നിവരെയാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരിയില്‍ നിന്നു കുന്നംകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലാണ് മോഷണം നടത്തുന്നതിനായി ഇവര്‍ കയറിയത്. സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എസ്.ഐ. കെ.വി.വനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരില്‍ നിന്നു മോഷ്ടിച്ച ഒരു മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.