സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നു: എം.ടി. രമേശ്

Monday 27 February 2017 11:03 pm IST

പറവൂര്‍: സംസ്ഥാനത്ത് സമാധാനമില്ലെന്നതിന്റെ തെളിവാണ് ഇടതുപക്ഷം അധികാരത്തിലേറിയ അന്നു മുതല്‍ ആരംഭിച്ച ആക്രമണങ്ങള്‍ ഇന്നും തുടരുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. 'മാര്‍ക്‌സിസ്റ്റ് ക്രൂരതക്കെതിരെ മാതൃ വിലാപം' എന്ന മുദ്രാവാക്യവുമായി ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിമലാദേവിയുടെ ചിതാഭസ്മ നിമജ്ജന യാത്രക്ക് പറവൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ.ജി. മഹേശ്വരി അദ്ധ്യക്ഷയായി. ജാഥ ക്യാപ്റ്റന്‍ മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ രേണു സുരേഷ്, സഹ ക്യാപ്റ്റന്‍ മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.നിവേദിത സുബ്രഹ്മണ്യന്‍, പ്രൊഫ.വി.ടി രമ, റീബ വര്‍ക്കി, ബിന്ദു പ്രസാദ്, എസ്. ഗിരിജ, പത്മജ സി .മേനോന്‍, സിന്ധു നാരയണന്‍കുട്ടി, ബിന്ദു പുളിയനം, അഡ്വ.ബി. ഗോപാലകൃഷ്ണന്‍, നാരായണന്‍ നമ്പൂതിരി, ജി. കാശിനാഥ്, എം.കെ. സദാശിവന്‍, എന്‍.പി ശങ്കരന്‍കുട്ടി, എന്‍.കെ. മോഹന്‍ദാസ്, അഡ്വ.കെ.എസ്. ഷൈജു, എം.എന്‍. മധു, എസ്. ജയകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.