തിരുവനന്തപുരം: സംസ്ഥാനത്ത് അരങ്ങേറുന്ന ഗുണ്ടാവിളയാട്ടങ്ങളെ സംബന്ധിച്ച് നല്കിയ
അടിയന്തരപ്രമേയത്തിന് നോട്ടീസ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
സംസ്ഥാനത്ത് ഗുണ്ടകള്‍ അഴിഞ്ഞാടുകയാണെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള കണക്കുകള്‍ ഇതാണ് തെളിയിക്കുന്നതെന്നും അടിയന്തരപ്രമേയത്തിന് അനുമതി തേടിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ആരോപിച്ചു. ക്രിമിനലുകള്‍ക്ക് സര്‍ക്കാരും പോലീസും ഒത്താശ ചെയ്യുകയാണ്.
പോലീസിന്റെ തണലിലാണ് ഗുണ്ടകള്‍ അഴിഞ്ഞാടുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: