പ്യൂര്‍ട്ടേ റിക്കോയില്‍ വന്‍ മയക്കുമരുന്ന് വേട്ട

Thursday 15 June 2017 10:08 pm IST

സാന്‍ ജുവാന്‍: പ്യൂര്‍ട്ടേ റിക്കോയില്‍ വന്‍ മയക്കുമരുന്ന് വേട്ട. മത്സ്യബന്ധന ബോട്ടില്‍ നിന്ന് യുഎസ് തീരസംരക്ഷ സേന 4.2 ടണ്‍ കൊക്കെയ്‌നാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്കയിലെ ഗുയനേസേ സ്വദേശികളായ നാല് പേരെയും തീരസംരക്ഷണ സേന പിടികൂടിയിട്ടുണ്ട്. പിടിച്ചെടുത്ത കൊക്കെയ്‌ന് 13 കോടി രൂപയോളം വിലമതിക്കുമെന്ന് തീരസംരക്ഷണ സേന അറിയിച്ചു. കൊക്കെയ്ന്‍ യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അതോറിറ്റിക്ക് കൈമാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.