ചെറുപുഴ: വൈദ്യുതി വകുപ്പ് ജീവനക്കാരുടെ കൂട്ടായ്മയില്‍ ഒരു വീട് വൈദ്യുതീകരിച്ചു. ചുണ്ട മേലൂത്താന്നിയിലെ പയ്യന് വീട്ടില്‍ ബാലന്റെ വീടാണ് വൈദ്യുതീകരിച്ചത്. ചെറുപുഴ വൈദ്യുതി സെക്ഷന്‍ ഓഫീസിലെ ജീവനക്കാരുടെ കൂട്ടായ്മയിലാണ് വീടിന്റെ വയറിംഗ് നടത്തിയത്. വൈദ്യുതി കണക്ഷനും നല്കി. പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത് സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി. പി.രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. എ.ടി.വി.അശോകന് പദ്ധതി വിശദീകരിച്ചു. കെ.പി.തമ്പാന്, കെ.എസ് ഷിബു, പി.കെ.സലിം, കെ.സുരേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: