പി.എസ്.സി. പരീക്ഷ 

Tuesday 28 February 2017 6:27 pm IST

കല്‍പ്പറ്റ: ഡ്രഗ്‌സ് കണ്‍ട്രോളര്‍ വകുപ്പില്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ (കാറ്റഗറി നമ്പര്‍ 214/16) തസ്തികയുടെ തെരഞ്ഞെടുപ്പിലേക്കായി ഇന്ന് (മാര്‍ച്ച് ഒന്ന്) രാവിലെ 7.30 മുതല്‍ 9.15 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂളില്‍ ഒ.എം.ആര്‍. പരീക്ഷ നടത്തും.
 കേരള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വകുപ്പില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ ( മറൈന്‍ എഞ്ചിന്‍സ് - കാറ്റഗറി നമ്പര്‍ 490/15, 491/15,) തസ്തികയുടെ തെരഞ്ഞെടുപ്പിലേക്കായി മാര്‍ച്ച് മൂന്നിന് രാവിലെ 7.30 മുതല്‍ 9.15 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂളില്‍ ഒ.എം.ആര്‍. പരീക്ഷ നടത്തും.
 ആരോഗ്യവകുപ്പില്‍ ഫീല്‍ഡ് അസിസ്റ്റന്റ്  (കാറ്റഗറി നമ്പര്‍ 236/16) തസ്തികയിലേക്ക് വയനാട്, തൃശ്ശൂര്‍ ജില്ലകളില്‍നിന്നും അപേക്ഷിച്ചവരുടെ തെരഞ്ഞെടുപ്പിലേക്കായി മാര്‍ച്ച് നാലിന് ഉച്ചക്ക് 1.30 മുതല്‍ 3.15 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍  ഒ.എം.ആര്‍. പരീക്ഷ നടത്തും.
ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖയും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റും സഹിതം പരീക്ഷക്കെത്തണം.  അഡ്മിഷന്‍ ടിക്കറ്റില്‍ പി.എസ്.സി എംബ്ലം, ബാര്‍കോഡ്, ഫോട്ടോയില്‍ പേര്, എടുത്ത തീയ്യതി എന്നിവ ഇല്ലാത്തവരെയും കൃത്യസമയത്ത് എത്താത്തവരെയും പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് ജില്ലാ പി.എസ്.സി.  ഓഫീസര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.