ഭാരതീയ വിചാരകേന്ദ്രം ജില്ലാ സമ്മേളനം അഞ്ചിന

Tuesday 28 February 2017 8:09 pm IST

ആലപ്പുഴ: ഭാരതീയ വിചാരകേന്ദ്രം ജില്ലാ വാര്‍ഷിക സമ്മേളനം അഞ്ചിന് രാവിലെ 10ന് തോണ്ടന്‍കുളങ്ങര ടെമ്പി ള്‍വ്യൂ ഓഡിറ്റോറിയത്തില്‍ നടക്കും. ജോ യിന്റ് ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഡോ. ഡി. രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വ ഹിക്കും. ഭാരതീയ വിദ്യാഭ്യാസത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തില്‍ ഡോ. എം.പി. അജിത്കുമാര്‍ പ്രഭാഷണം നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എസ്. ഉമാദേവി സംയോജകയാകും. ജില്ലാ സെക്രട്ടറി ജെ. മഹാദേവന്‍ സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ സന്‍ജിത്ത് ശിവനന്ദന്‍ നന്ദിയും പറയും. ഉച്ചയ്ക്ക് സംഘടനാ ചര്‍ച്ചയില്‍ ജില്ലാ സമിതിയംഗം ജോസ് സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിക്കും. പി.എസ്. സുരേഷ്, പി.ആര്‍. രാധാകൃഷ്ണന്‍, പ്രൊഫ. കെ. ശിവശങ്കരപിള്ള, ആര്‍.കെ. പിള്ള, ഭാര്‍ഗ്ഗവന്‍ ചക്കാല, പ്രൊഫ. കെ.എന്‍. ജെ. കര്‍ത്ത, സി. പ്രകാശ് തുടങ്ങിയവര്‍ സംസാരിക്കും. വൈകിട്ട് നാലിന് സമാപന സമ്മേളനത്തില്‍ ഡോ. അമ്പലപ്പുഴഗോപകുമാര്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് പി. പരമേശ്വരന്‍ നവതി ആഘോഷ സമിതി രൂപീകരണവും നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.