ജനറല്‍ ആശുപത്രി ഗവേഷണ പ്രബന്ധം ദേശീയ സമ്മേളനത്തിലേക്ക

Tuesday 28 February 2017 8:08 pm IST

ആലപ്പുഴ: 22-ാമത് ബ്രോങ്കോളജി ദേശീയ കോണ്‍ഫറന്‍സിലേക്ക് ജനറല്‍ ആശുപത്രി ശ്വാസ കോശ വിഭാഗത്തില്‍ നടന്ന ഗവേഷണ ഫലങ്ങള്‍ക്ക് അംഗീകാരം ലഭിച്ചു. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ നാലിന് നടക്കുന്ന നെഞ്ചുരോഗ വിദഗ്ദ്ധരുടെ ദേശീയ സമ്മേളനത്തിലാണ് ശ്വാസകോശ രോഗ വിഭാഗം മേധാവി ഡോ. കെ. വേണുഗോപാല്‍ പ്രബന്ധം അവതരിപ്പിക്കുക. ജന. ആശുപത്രിയിലെ ഫൈബര്‍ ഒപ്ടിക് ബ്രോങ്കോസ്‌കോപിന്റെയും ജില്ലാ ടിബി കേന്ദ്രത്തിലെ അത്യാധുനിക ഉപകരണമായ സിബിഎന്‍എഎടി മെഷീന്റെയും സഹായത്താലാണ് ഗവേഷണം പൂര്‍ത്തീകരിച്ചത്. ക്ഷയരോഗമല്ല എന്ന് സാധാരണ രീതിയില്‍ തിരിച്ചറിഞ്ഞവരില്‍ നിന്ന് 13 ശതമാനം ആളുകള്‍ക്ക് ഗവേഷണത്തിലൂടെ ക്ഷയരോഗമുണ്ടെന്ന് കണ്ടെത്തി. ജില്ലാ ടിബി ആഫീസര്‍ ഡോ. അനുവര്‍ഗീസ്, ഡോ. ശ്രീലത, ഡോ. സുരേഷ് രാഘവന്‍, ഡോ. ഹസീന എന്നിവരും പങ്കാളികളായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.