പുതിയ താരിഫുമായി ജിയോ

Thursday 15 June 2017 10:00 pm IST

ന്യൂദല്‍ഹി: റിലയന്‍സ് ജിയോ കൂടുതല്‍ പുതിയ താരിഫ് പ്ലാനുകള്‍ പ്രഖ്യാപിച്ചു. 149 രൂപയുടെയും 499 രൂപയുടെയും പ്ലാനുകളാണ് പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. 149 രൂപയുടെ പ്ലാന്‍ പ്രകാരം പ്രതിമാസം രണ്ട് ജി.ബിയാണ് ഉപയോഗിക്കാനാകുക. പരിധിയില്ലാതെ വിളിക്കാനും കഴിയും. 499 രൂപയുടെ പ്ലാന്‍ പ്രകാരം പ്രതിമാസം 60 ജിബി ഡാറ്റ സൗജന്യമായി ഉപയോഗിക്കാനാകും. പരിധിയില്ലാതെ സൗജന്യവിളികളും ഓഫര്‍ ചെയ്യുന്നുണ്ട്. 999 രുപമുതല്‍ 9999 രൂപവരെയുള്ള പ്ലാനുകളുമുണ്ട്. 60 ദിവസം മുതല്‍ 360 ദിവസം വരെ കാലാവധിയുള്ളവയാണ് ഇവ. 1999 രൂപയ്ക്ക് 90 ദിവസം 125 ജിബി ഡേറ്റയാണ് ഓഫര്‍ ചെയ്യുന്നത്. 4999 രൂപ പാക്ക് ആക്ടിവേറ്റ് ചെയ്താല്‍ 180 ദിവസത്തേക്ക് 350 ജിബി ഡേറ്റയാണ് നല്‍കുന്നത്. മാര്‍ച്ച് ഒന്നു മുതല്‍ ജിയോ പ്രൈം മെമ്പര്‍ഷിപ്പ് പ്രാബല്യത്തിലെത്തും. ഒരു വര്‍ഷത്തേയ്ക്ക് ഒരു ജിബി സ്പീഡില്‍ 4ജി ഡാറ്റയും സൗജന്യ കോളുകളും പത്തുരൂപ നിരക്കിലാണ് ജിയോ പ്രൈമില്‍ ലഭിക്കുക. ഒരു വര്‍ഷത്തേക്ക് 99 രൂപയാണ് ഓഫര്‍ ചാര്‍ജ്ജ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.