ചെറുവളളിക്കാവില്‍ മാര്‍ച്ച് 6ന് കൊടിയേറ്റ്

Tuesday 28 February 2017 9:40 pm IST

പാമ്പാടി: ചെറുവളളക്കാവ് ദേവീക്ഷേത്രത്തിലെ കുംഭപ്പൂര മഹോത്സവം മാര്‍ച്ച് ആറിന് കൊടിയേറി 13ന് ആറാട്ടോടുകൂടി സമാപിക്കും. തിങ്കളാഴ്ച വൈകുന്നേരം 5.30 നും 6 നും മദ്ധ്യേ പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരിയുടേയും മേല്‍ശാന്തി മധുകൃഷ്ണന്‍നമ്പൂതിരിയുടേയും കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ്. 7മണിക്ക് സിനിമ ബാലതാരം മീനാക്ഷി കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. 7.30 ന് എന്‍എസ്എസ് കരയോഗം 215 ആദ്ധാത്മികപഠനകേന്ദ്രത്തിന്റെ തിരുവാതിരകളി, 8.30 ന് മദനമോഹന മുരളീലയം അവതരിപ്പിക്കുന്ന ഭജന്‍സ്. ചൊവ്വാഴ്ച ഉച്ചക്ക് 12 ന് ഉത്സബലി ദര്‍ശനം,വൈകിട്ട് 7.30 ന് നൃത്യതി കഥകളി അക്കാദമി ഇരിങ്ങാലക്കുട അവതരിപ്പിക്കുന്ന ദുര്യോധനവധം കഥകളി. ബുധനാഴ്ച ഉച്ചക്ക് 12 ന് ഉത്സബലി ദര്‍ശനം, വൈകിട്ട് 7 മുതല്‍ ശ്രീഭദ്രാ പബ്ലിക് സ്‌കൂളിലെ കുട്ടികളുടെ കലാപരിപാടികള്‍, 9.30ന് ശ്രീഭദ്രാ കലാസമിതിയുടെ വില്‍പ്പാട്ട്. വ്യാഴാഴ്ച ഉച്ചക്ക് 12 ന് ഉത്സബലി ദര്‍ശനം വൈകിട്ട് 6.30 ന് പൂമൂടല്‍,7 മുതല്‍ കുമാരി ദേവികദേവദാസിന്റെ സംഗീതസദസ്സ്, 9 മുതല്‍ ആവണി തിരുവനന്തപുരത്തിന്റെ ഡിജിറ്റല്‍ ഡ്രാമാസ്‌കോപ്പ് നൃത്തനാടകം. വെള്ളിയാഴ്ച ഉച്ചക്ക് 12 ന് ഉത്സബലിദര്‍ശനം, വൈകിട്ട് 7 ന് ആദ്ധ്യാത്മികപ്രഭാഷണം, 8ന് നാടന്‍പാട്ട് ദൃശ്യാവിഷ്‌കരണവും കോര്‍ത്തിണക്കിയ പരിപാടി. ശനിയാഴ്ച ഉച്ചക്ക് 12 ന് ഉത്സബലി ദര്‍ശനം, 12.45 ന് മഹാപ്രസാദമൂട്ട്, വൈകട്ട് 6.30 പൂമൂടല്‍,7 ന് മാസ്റ്റര്‍ അഭിരാമിന്റെ പാഠകം, കുമാരി നിരഞ്ജനപ്രസന്നന്റെ, കുച്ചിപ്പുടി, മോഹിനിയാട്ടം, 8.30 ന് വില്‍സ് രാജും, ഐഡിയ സ്റ്റാര്‍സിംഗര്‍ ഫെയിം ഹരിത ബാലകൃഷ്ണനും നയിക്കുന്ന ഗാനസന്ധ്യ. ഞായറാഴ്ചയാണ് പ്രസിദ്ധമായ പൂരം. രാവിലെ 6.30 ന് എണ്ണക്കുടം അഭിഷേകം, ഉച്ചക്ക് 1 മണി മുതല്‍ വിവിധ പാട്ടമ്പലങ്ങളില്‍ നിന്നുളള കുംഭകുടഘോഷയാത്രകള്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും. 2 മണിക്ക് കുംഭകുടം സ്വീകരണം, 2.30 ന് അഭിഷേകം, വൈകിട്ട് 5.30 ന് സേവ കാഴ്ചശ്രീബലി, നാദസ്വരം , മയൂരനൃത്തം, 9ന് അമ്മന്‍കുടം സ്വീകരണം,താലപ്പൊലി, 11ന് പളളിവേട്ടപുറപ്പാട്, 11.30ന് പളളിവേട്ട എഴിന്നെളളിപ്പ്. 13 ന് രാവിലെ 11ന് ആറാട്ട് ബലി, ഉച്ചയ്ക്ക് ഒരു മണിക്ക് ആറാട്ട് പുറപ്പാട്, 2.30 ന് ആറാട്ട്, 4ന് ആറാട്ട് എതിരേല്പ് ഘോഷയാത്ര പുറപ്പെട്ട് ദേശവഴിക്കരകളിലെ വിവിധസ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 9 മണിക്ക് ക്ഷേത്രത്തില്‍ എത്തച്ചേരുന്നു. 11.30ന് കൊടിയിറക്ക്. കലാമണ്ഡപത്തില്‍ 6.30ന് രാഗസുധ, 7.30 കീര്‍ത്തന ജപലഹരി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.