ന്യൂദല്‍ഹി: ഇന്ത്യന്‍ ഷൂട്ടിങ്ങ് രംഗത്തെ സൂപ്പര്‍ താരം ജിത്തു റായിക്ക് ലോകകപ്പില്‍ വെങ്കലം. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് ജിത്തു വെങ്കലം നേടിയത്. കഴിഞ്ഞ ദിവസം ഹീന സിദ്ദുവുമൊത്ത് മിക്സഡ് ടീം എയര്‍ പിസ്റ്റള്‍ ഇനത്തില്‍ സ്വര്‍ണ്ണം നേടിയ ജിത്തുവിന്റെ രണ്ടാം മെഡലാണിത്.
29 കാരനായ ജിത്തു 216.7 പോയിന്റ് നേടിയാണ് മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചത്. ജപ്പാന്റെ ടൊമൊയുകി മറ്റ്സുഡ 240.1 പോയിന്റ് നേടി ലോക റെക്കോര്‍ഡോടെ ഈയിനത്തില്‍ സ്വര്‍ണ്ണം നേടി.236.6 പോയിന്റ് നേടിയ വിയറ്റ്നാമിന്റെ ഹോങ് ഹുവാന്‍ വിന് വെള്ളിയും നേടി.
അതേസമയം മറ്റ് ഇന്ത്യന്‍ ഷൂട്ടര്‍മാരായ ഒാംകാര്‍ സിങ്ങും അമന്‍പ്രീത് സിങ്ങും ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയില്ല.
കഴിഞ്ഞ ദിവസം അങ്കുര്‍ മിത്തല്‍ ഡബിള്‍ ട്രാപ്പിള് വെള്ളിയും വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ പൂജാ ഘട്കര്‍ വെങ്കലവും നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: