പാലാ: അംഗപരിമിതന്റെ വാഹനം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനടുത്ത് പാര്‍ക്ക് ചെയ്തതിന്റെ പേരില്‍ ജീവനക്കാരന് അധിക്ഷേപിച്ച സംഭവത്തില്‍ അംഗപരിമിതരുടെ സംഘടന പ്രതിഷേധിച്ചു. ഫെഡറേഷന് ഓഫ് ദി ഡിഫന്ഷ്യലി ഏബിള്‍സ് ജില്ലാ സെക്രട്ടറി പി.സി.രാജുവിനാണ് ദുരനുഭവമുണ്ടായത്. സ്റ്റാന്‍ഡില്‍ ജീവനക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന ഭാഗത്ത് മുച്ചക്ര വാഹനം പാര്‍ക്ക് ചെയ്തതാണ് കാരണം. തന്റെ ഹെല്‍മറ്റും എടുത്തുകൊണ്ടു പോയതായും രാജു പറഞ്ഞു.
സംഭവത്തില്‍ സംഘടനായോഗം ചേര്‍ന്ന് പ്രതിഷേധിച്ചു. ജില്ലാ സെക്രട്ടറി എം.വി.ജോസ് അദ്ധ്യക്ഷത വഹിച്ചു. ഗതാഗതമന്ത്രിക്ക് പരാതി നല്‍കിയതായും നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: