വനാതിര്‍ത്തിയില്‍ മ്ലാവിനെ ചത്തനിലയില്‍ കണ്ടെത്തി

Tuesday 28 February 2017 9:51 pm IST

എരുമേലി: വനാതിര്‍ത്തിയില്‍ സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തില്‍ വന്യ ജീവിയായ മ്ലാവിനെ ചത്തനിലയില്‍ കണ്ടെത്തി. എഴുകുമണ്‍ വനാതിര്‍ത്ഥിയില്‍പ്പെട്ട ഉടുമ്പോല ഭാഗത്തായി ഏനാമറ്റം സന്തോഷ് ജോസഫിന്റെ റബ്ബര്‍ തോട്ടത്തിലാണ് മ്ലാവിനെ ചത്തനിലയില്‍ കണ്ടെത്തിയത്. വനത്തിലെ പാറക്കെട്ടിനു മുകളില്‍ നിന്നും താഴെ വീണ് ചത്തതാകാമെന്നും മൂന്നു ദിവസത്തിലധികം പഴക്കമുണ്ടെന്നും വനപാലകര്‍ പറഞ്ഞു. ഇന്നലെ രാവിലെ നാട്ടുകാരാണ് സംഭവം വനം വകുപ്പിനെ അറിയിച്ചത്. തേക്കടി വനം വകുപ്പിലെ അസി. ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ. അബ്ദുള്‍ ഫത്താക്കിന്റെ നേതൃത്വത്തില്‍ പോസ്റ്റ് മാര്‍ട്ടം നടത്തി ജഡം സംസ്‌ക്കരിച്ചു. ഡെപ്യൂട്ടി റേഞ്ചര്‍ മുകേഷ് കുമാര്‍, മറ്റ് ഓഫീസര്‍മാരായ കെ. പ്രകാശ് ബാബു, പി. ശിവദാസ്, ലാല്‍.സി ,ലതികുമാര്‍ എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയില്‍ പടര്‍ന്ന കാട്ടുതിയെ തുടര്‍ന്ന് മ്ലാവ് വെള്ളം കുടിക്കാന്‍ എത്തിയതാകാമെന്നും നാട്ടുകാര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.