പാലാ: കാലിത്തീറ്റക്ക് അമ്പതു ശതമാനം സബ്സിഡി നല്‍കണമെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്.മുരളീധരന്. കര്‍ഷകമോര്‍ച്ച ജില്ലാതല ക്ഷീരകര്‍ഷക സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോക്ടര്‍മാരുടെ സേവനം പൂര്‍ണ്ണമായും സൗജന്യമാക്കണമെന്നും അറുപതു വയസു കഴിഞ്ഞ ക്ഷീരകര്‍ഷകര്‍ക്ക് പതിനായിരം രൂപ പെന്ഷന് അനുവദിക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.കെ.അനികുമാരി സെമിനാര്‍ നയിച്ചു. നാളികേര വികസനവകുപ്പ് ഡയറക്ടറായി നിയമിതനായ പി.ആര്.മുരളീധരന്, ഫാക്ട് ഡയറക്ടര്‍ ബോര്‍ഡംഗമായ പ്രൊഫ.ബി.വിജയകുമാര്‍, മികച്ച പഞ്ചായത്തംഗത്തിനുള്ള അവാര്‍ഡ് നേടിയ ജി.രണ്‍ജിത് എന്നിവരെ ആദരിച്ചു. മോര്‍ച്ച ജില്ലാ പ്രസിഡന്റ് മോഹന്‍ പനക്കല്‍, സോമന് തച്ചേട്ട്, കെ.വി.നാരായണന്, വി.ജി.ദിവാകരന്, കണ്ണന്.ജി.നാഥ്, ബാലചന്ദ്രന് എലിക്കുളം, സി.ആര്.മോഹനന് കടപ്പാട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: