റെയില്‍വേ സ്റ്റേഷന് മുന്നില്‍ വന്‍ തീപിടിത്തം

Tuesday 28 February 2017 9:58 pm IST

കടുത്തുരുത്തി: വൈക്കം റോഡ്(ആപ്പാഞ്ചിറ)റെയില്‍വേ സ്റ്റേഷന് മുന്നില്‍ വന്‍ തീപിടിത്തം. സ്റ്റേഷന് 50 മീറ്റര്‍ ദൂരത്തുള്ള അക്വേഷ്യാ മരങ്ങള്‍ക്കാണ് തീപിടിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നാണ് സംഭവം. സ്റ്റേഷന് സമീപത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തൊഴിലാളികളാണ് മരങ്ങള്‍ക്ക് തീപിടിച്ചത് കണ്ടത്. റെയില്‍വേ അധികൃതര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി മൂന്ന് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ തീയണച്ചു. മരങ്ങളുടെ വേരിന് തീപിടിച്ചാല്‍ അത് അണയ്ക്കുവാന്‍ പ്രയാസമാണെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശക്തമായ കാറ്റ് വീശുന്ന സ്ഥലമായതിനാല്‍ തീപ്പൊരികള്‍ പറന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് തീവ്യാപിക്കാനുള്ള സാഹചര്യം അഗ്നിശമനസേനയുടെ പരിശ്രമത്താല്‍ തടയുകയായിരുന്നു. തിരുവനന്തപുരം-ന്യൂഡല്‍ഹി എക്‌സ്പ്രസ് ട്രെയിനില്‍ പോകേണ്ട നിരവധി യാത്രക്കാര്‍ സ്‌റ്റേഷനിലുണ്ടായിരുന്നു. രണ്ടുദിവസം മുന്‍പും സ്റ്റേഷന്‍ പരിസരത്ത് തീപിടിത്തമുണ്ടായിരുന്നു. സാമൂഹ്യവിരുദ്ധരാണ് തീയിട്ടതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.