കുറവിലങ്ങാട്: കടപ്ലാമറ്റം പഞ്ചായത്തില്‍പ്പെട്ട ഇലയ്ക്കാട് മേഖലയില്‍ അനധികൃത പന്നി ഫാമുകള്‍ ജനജീവിതത്തെ ബാധിക്കുന്നതായി പരാതി. പന്നി ഫാമിനെതിരെ പഞ്ചായത്ത് ഉടന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വൈസ് പ്രസിഡന്റ് കെ.ആര്.ശശിധരന്‍നായരുടെ നേതൃത്വത്തില്‍ മെമ്പര്‍മാര്‍ പഞ്ചായത്തില്‍ കുത്തിയിരിപ്പ് സമരം നടത്തി. പ്രദേശത്തെ നെച്ചിമറ്റത്താണ് മൂന്നു പന്നിഫാമുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയുടെ വേസ്റ്റുകള്‍ സമീപത്തെ തോടുകളിലേക്ക് ഒഴുക്കുന്നത് ജനങ്ങള്‍ക്ക് വന്‍തോതിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.
പഞ്ചായത്ത് ഭരണ സമിതിയിലെ ഒരു വിഭാഗം ഇത്തരം പന്നി ഫാമുകള്‍ക്ക് രഹസ്യ സഹായം ചെയ്തുകൊടുക്കുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. പഞ്ചായത്ത് സ്റ്റോപ് മെമ്മോ നല്‍കിയിട്ടും നിര്‍ത്തലാക്കാതെ തുടര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഫാമുകള്‍ ഇതിന് ഉദാഹരണമെന്നും നാട്ടുകാര്‍ പറയുന്നു. ഫാമിനെതിരെ പരാതി നല്‍കുന്നവരെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിച്ചതുള്‍പ്പടെയുള്ള കേസുകള്‍ മരങ്ങാട്ടുപള്ളി പോലീസ് സ്റ്റേഷനിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: