തൃശൂര്‍: ഹീമോഫീലിയ അടക്കമുള്ള രക്തസ്രാവരോഗികളുടെ അംഗവൈകല്യം കുറക്കുന്നതിനും വേദനകള്‍ വരാതിരിക്കുന്നതിനും വേണ്ടി ഹീമോഫീലിയാ ദേശീയ ഫെഡറേഷന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഫിസിയോതെറാപ്പി സെന്റര്‍ കുന്നംകുളം ചാപ്റ്ററില്‍ ആരംഭിച്ചു.
കുന്നംകുളം ഐഎംഎ പ്രസിഡന്റ് ഡോ. ജോഷി തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഡോ.ബി. സുശാന്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കണ്ണന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് ഇ. രാമചന്ദ്രന്, ഫിസിയോതെറാപ്പിസ്റ്റ് കെ.എം.ബാബു തുടങ്ങിയവരും പങ്കെടുത്തു.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ രക്തസ്രാവം നിയന്ത്രിക്കുന്നതിന് അത്യാവശ്യമായ മരുന്നുകള്‍ ലഭ്യമാണെങ്കിലും, അംഗവൈകല്യത്തിന്റെ കാര്യത്തില്‍ രക്തസ്രാവരോഗികളുടെ നില ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഹീമോഫീലിയ ഫെഡറേഷന് ദേശീയ നിര്‍വാഹക സമിതി അംഗം ഇ. രഘുനന്ദനന് ചൂണ്ടിക്കാട്ടി.
ഈ പ്രതിസന്ധി തരണം ചെയ്യാന്‍ യോഗ, ഫിസിയോതെറാപ്പി, കൗണ്‍സിലിങ്, ആയുര്‍വേദ ചികിത്സകള്‍ യോജിപ്പിച്ചുള്ള ശ്രമമാണ് സെന്റര്‍ നടത്തുന്നതെന്ന് അദ്ദേഹം അറിയിച്ചു.
കെ.എം. ബാബുവിന്റെയും ആര്. ജയദേവന്റെയും നേതൃത്വത്തില്‍ നടന്ന ഫിസിയോതെറാപ്പി ക്ലിനിക്കല്‍ ഒട്ടേറെ പേര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: