കഞ്ചാവുമായി പിടിയില്‍

Tuesday 28 February 2017 10:34 pm IST

കമ്പംമെട്ട്: ബൈക്കില്‍ കഞ്ചാവുമായി വന്ന രണ്ട് പേര്‍ പിടിയില്‍. ഉപ്പുതറ സ്വദേശികളായ കൊച്ചുപുരയ്ക്കല്‍ ഡോണ്‍സ് ജോസഫ്(24), കളരിക്കല്‍ വീട്ടില്‍ നെല്‍സണ്‍ (20) എന്നിവരാണ് കമ്പംമെട്ട് ചെക്ക്‌പോസ്റ്റില്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് 60 ഗ്രാം കഞ്ചാവും കണ്ടെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജി ഐപ്പ് മാത്യു, അസി. ഇന്‍സ്‌പെക്ടര്‍ സുരേഷ്, ഉദ്യോഗസ്ഥരായ രാജ്കുമാര്‍, അനീഷ്, റജി, റനി, റെജി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.