കണ്ണൂര്‍: ഇരിക്കൂര്‍ കല്ല്യാട് സിബ്ഗ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ് കോളേജിലെ ലിറ്ററേച്ചര്‍ ക്ലബ് സംഘടിപ്പിക്കുന്ന വാര്‍ഷിക സെമിനാര്‍ ഇന്ന് കണ്ണൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടക്കുമെന്ന് കോളേജ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജീര്‍ണ്ണതകള്‍, ജിഹ്വകള്‍ എന്ന വിഷയത്തിലാണ് സെമിനാര്‍ നടക്കുക. ഇന്ന് ഉച്ചക്ക് 2 മണിക്ക് നടക്കുന്ന സെമിനാര്‍ കേരള സാഹിത്യ അക്കാദമി ഡോ.ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പാള്‍ ഡോ.ജി.ജയേഷ് അധ്യക്ഷത വഹിക്കും. പ്രൊഫസര്‍ കല്‍പ്പറ്റ നാരായണന് വിഷയാവതരണം നടത്തും. കോളേജ് മാനേജര്‍ എം.വി.നവാസ്, കെ.പി.ശയന എന്നിവര്‍ സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കോളേജ് മാനേജര്‍ എം.വി.നവാസ്, ഡോ.ജി.ജയേഷ്, കെ.സി.ഷൈബി, കെ.പി.പ്രതിഷ, കെ.വി.ജിഷ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: