കല്ല്യാശ്ശേരി: മാങ്ങാട് തേറാറമ്പ് മഹാദേവക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞവും പ്രതിഷ്ഠാ ഉത്സവവും ഇന്ന് മുതല്‍ തുടങ്ങും. ആലച്ചേരി ഹരികൃഷ്ണന് നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് സപ്താഹ യജ്ഞം നടക്കുക. ഇന്ന് വൈകുന്നേരം 4ന് മാങ്ങാട് എരിഞ്ഞിക്കല്‍ ഭഗവതി ക്ഷേത്ര പരിസരത്തുനിന്നും കലവറ നിറക്കല്‍ ഘോഷയാത്ര, തുടര്‍ന്ന് ആചാര്യ വരണം എന്നിവ നടക്കും. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂരിപ്പാട് യജ്ഞം ഉദ്ഘാടനം ചെയ്യും. 8വരെ എല്ലാദിവസവും രാവിലെ 6 മുതല്‍ പാരായണം, പ്രത്യേക പൂജകള്‍, സഹസ്ര നാമാര്‍ച്ചന എന്നിവയും മൂന്നിന് വൈകുന്നേരം സര്‍വ്വൈശ്വര്യ പൂജ, അഞ്ചിന് ഉണ്ണിയൂട്ട്, ആറിന് വൈകുന്നേരും രുഗ്മിണീ സ്വയവര ഘോഷയാത്ര എന്നിവയും പ്രതിഷ്ഠാ ദിനാഘോഷത്തിന്റെ ഭാഗമായി ഒമ്പതിന് തിടമ്പ് നൃത്തവും പ്രസാദ സദ്യയും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: