എക്‌സൈസ് സംഘം മര്‍ദ്ദിച്ചതായി പരാതി

Tuesday 28 February 2017 11:18 pm IST

കാലടി: മലയാറ്റൂര്‍ ഇല്ലിത്തോട്ടില്‍ കര്‍ഷകനായ ഫ്രാന്‍സിസ് ഞാളിയനെ എക്‌സൈസ് സംഘം മര്‍ദ്ദിച്ചതായി പരാതി. വ്യാജമദ്യ പരിശോധനയ്‌ക്കെന്ന് പറഞ്ഞ് വാഴത്തോട്ടത്തിലെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇല്ലിത്തോട്- മുളങ്കുഴി ഗ്രാമ സംരക്ഷണസമിതി പ്രസിഡന്റ് കൂടിയ ഫ്രാന്‍സിസ് മന്ത്രിക്ക് പരാതി നല്‍കി. ഇല്ലിത്തോട് പോട്ടമുടിയിലെ കൃഷിയിടത്ത് പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ചുണ്ടാക്കിയ 2000 ലിറ്റര്‍ ജീവാമൃതം രണ്ട് പ്ലാസ്റ്റിക്ക് ടാങ്കുകളില്‍ നിറച്ചിരുന്നു. ജീപ്പിലെത്തിയ നാലംഗസംഘം ഇത് മണത്തുനോക്കിയശേഷം ടാങ്ക് തല്ലിപ്പൊട്ടിച്ചു. കൃഷിയിടത്തെ കാവല്‍പ്പുരയും നാശിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.