ബൈക്ക് യാത്രികന് പരിക്ക്

Wednesday 1 March 2017 2:56 pm IST

പത്തനാപുരം: തെരുവ്‌നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് യാത്രികന് പരിക്കേറ്റു. ശാലേംപുരം കോയിപുറത്ത് വീട്ടില്‍ ഉമ്മന്‍ സാമുവലിനാണ് (55) പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ എട്ടിന് പുനലൂര്‍-കായംകുളം പാതയില്‍ ശാലേംപുരം ജങ്ഷനില്‍ വച്ചാണ് അപകടം ഉണ്ടായത്. പുതുവലില്‍ നിന്നും പത്തനാപുരത്തേക്ക് പോകവെ നായ റോഡിലേക്ക് ചാടുകയായിരുന്നു. നായയെ ഇടിച്ചതോടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു. വാഹനത്തില്‍ നിന്നും തെറിച്ച് വീണ ഉമ്മന്‍ സാമുവേലിന്റെ തല റോഡിലിടിച്ച് പരിക്കേറ്റു. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ പത്തനാപുരം ഗവ.ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്നും പുനലൂര്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റി.തലയ്ക്കും മുഖത്തും കൈകാലുകള്‍ക്കും മുറിവേറ്റിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.