നെയ്റോബി: കെനിയന്‍ തലസ്ഥാനമായ നെയ്റോബിയിലെ ഷോപ്പിംഗ് മാളിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 28 പേര്‍ക്കു പരുക്ക്. നിരവധി ചെറു കടകള്‍ പ്രവര്‍ത്തിച്ചിരുന്ന ഒറ്റ നില കെട്ടടത്തിലാണ് സ്ഫോടനം ഉണ്ടായത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
അല്‍-ക്വയ്ദ ബന്ധമുളള സംഘടനയാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ഒക്ടോബറില്‍ നെയ്റോബിയിലെ മോംബാസയില്‍ അല്‍-ക്വയ്ദ ബന്ധമുളള തീവ്രവാദ സംഘടനയും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പത്ത് പേര് കൊല്ലപ്പെട്ടിരുന്നു.
ഷബാബ് തീവ്രവാദ സാന്നിധ്യമുളള മേഖല കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: