ശ്രീശ്രീരവിശങ്കര്‍ ഋഷി പരമ്പരയിലെ വരദാനം; ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം

Thursday 15 June 2017 3:08 pm IST

ആര്‍ട് ഓഫ് ലിവിങ് കേരള സംസ്ഥാന ചെയര്‍മാന്‍ എസ്. എസ്. ചന്ദ്രസാബു, ജനറല്‍ സെക്രട്ടറി കെ ആര്‍ വിജയകുമാരന്‍ എന്നിവര്‍ മാര്‍ ക്രിസോസ്റ്റം തിരുമേനിയെ പൊന്നാടയണിയിച്ചപ്പോള്‍

കൊച്ചി: ശ്രീശ്രീരവിശങ്കര്‍ ഋഷി പരമ്പരയിലെ വരദാനമാണെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയമെത്രാപ്പൊലീത്ത. മനുഷ്യന്റെ പ്രധാന ചുമതല ജീവിത സത്യം പ്രഖ്യാപിക്കുകയും ജീവിക്കാന്‍ സഹായിക്കുകയുമാണ്. ഇത്തരത്തിലുള്ള സന്യാസജീവിതത്തിന്റെ ഗുരുശ്രേഷ്ഠനാണു ശ്രീശ്രീരവിശങ്കര്‍.

ദൈവ ദര്‍ശനവും ജ്ഞാനവും അനുഭവിച്ചറിഞ്ഞ പുണ്യാത്മാവാണ് അദ്ദേഹം. ദൈവം മനുഷ്യനുവേണ്ടിയാണ്. മനുഷ്യത്വം ദൈവത്തില്‍ സ്ഥിതി ചെയ്യുന്നു. ദൈവത്തെ അറിയാനും അനുഭവിക്കുന്നതിനും ഈശ്വരന്‍ നല്‍കിയിട്ടുളള അനുഭവവും ക്രമീകരണവുമാണ് ഗുരുജി. ഇന്ന് ലോകത്ത് കാണുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ ഗുരുജിയുടെ വാക്കുകള്‍ക്ക് കഴിയുന്നുണ്ടെന്നത് ഏറെ ആശ്വാസകരം” മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ ജന്മശതാബ്ദിയുടെ നിറവില്‍ ആര്‍ട് ഓഫ് ലിവിങ് സംഘടനയുടെ ആദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു തിരുമേനി.

കോഴഞ്ചേരി മരാമണിലെ അരമനയില്‍ നടന്ന ചടങ്ങില്‍ ആര്‍ട് ഓഫ് ലിവിങ് കേരള സംസ്ഥാന ചെയര്‍മാന്‍ എസ്. എസ്. ചന്ദ്രസാബു, ജനറല്‍ സെക്രട്ടറി കെ ആര്‍ വിജയകുമാരന്‍ എന്നിവര്‍ ശ്രീശ്രീ രവിശങ്കറെ പ്രതിനിധീകരിച്ച് മാര്‍ ക്രിസോസ്റ്റം തിരുമേനിയെ പൊന്നാടയണിയിച്ചു. ആര്‍ട്ട് ഓഫ് ലിവിംഗ് പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് ഉമേഷ് ശര്‍മ്മ, ജില്ലാ സെക്രട്ടറി മുരളി തുടങ്ങി നിരവധിപേര്‍ ചടങ്ങില്‍ പങ്കാളികളായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.