സിനിമാ നിര്‍മ്മാണത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയതായി പരാതി

Wednesday 1 March 2017 7:35 pm IST

ആലപ്പുഴ: സിനിമാ നിര്‍മ്മാണത്തില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. മുല്ലയ്ക്കല്‍ തോപ്പില്‍ വീട്ടില്‍ ശ്രീകുമാറിനെതിരെയാണ് പരാതിയുമായി തട്ടിപ്പിനിരയായവര്‍ രംഗത്തെത്തിയത്. ദിലീപ് ചിത്രമായ ലൈഫ് ഓഫ് ജോസുകുട്ടി എന്ന സിനിമയുടെ നിര്‍മ്മാണത്തില്‍ പങ്കാളികളാക്കാമെന്നു പറഞ്ഞ് എട്ടുപേരില്‍ നിന്നായി 17.42ലക്ഷം തട്ടിയെടുത്തതായാണ് പരാതി. സിനിമ റിലീസ് ചെയ്ത് മാസങ്ങള്‍ പിന്നിട്ടിട്ടും പണം തിരികെ നല്‍കിയില്ലെന്ന് തട്ടിപ്പിനിരയായ വി.ടി. ജയറാം, കെ.എല്‍. വര്‍ഗീസ്, കുഞ്ഞുമോന്‍, വി. രാമചന്ദ്രന്‍, മോളി, സുഭഗന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും നടപടിയുണ്ടായില്ലെന്നും അവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.