സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ക്ക് കൃതികള്‍ ക്ഷണിച്ചു

Thursday 15 June 2017 5:52 pm IST

തൃശൂര്‍: 2016 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു. 2013, 2014, 2015 വര്‍ഷങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ചിച്ചുള്ള കൃതികളാണ് അക്കാദമി അവാര്‍ഡിനും എന്‍ഡോവ്‌മെന്റിനും പരിഗണിക്കുന്നത്. കവിത, നോവല്‍, നാടകം, ചെറുകഥാസമാഹാരം, സാഹിത്യവിമര്‍ശനം (വിമര്‍ശനം പഠനം), വൈജ്ഞാനിക സാഹിത്യം (ശാസ്ത്ര മാനവിക വിഭാഗങ്ങളില്‍പ്പെട്ട വിജ്ഞാനഗ്രന്ഥങ്ങള്‍), ജീവചരിത്രം (ആത്മകഥ - തൂലികാചിത്രങ്ങള്‍), ഹാസസാഹിത്യം, ശ്രീ പത്മനാഭ സ്വാമി സമ്മാനം (ബാലസാഹിത്യം), യാത്രാവിവരണം, വിവര്‍ത്തനം എന്നിങ്ങനെ 11 വിഭാഗങ്ങളില്‍ അക്കാദമി അവാര്‍ഡുകള്‍ നല്‍കും. 25,000 രൂപയും സാക്ഷ്യപത്രവും ശില്‍പവുമാണ് സമ്മാനം. അക്കാദമി അവാര്‍ഡുകള്‍ക്ക് പുറമേ അഞ്ച് എന്‍ഡോവ്‌മെന്റ് അവാര്‍ഡുകളും ഉണ്ടായിരിക്കും. 35 വയസ്സിന് താഴെയുള്ളവര്‍ രചിച്ച കഥ, കവിത, നാടകം എന്നീ ഗ്രന്ഥങ്ങള്‍ക്ക് മൂന്ന് എന്‍ഡോവ്‌മെന്റ് അവാര്‍ഡുകളും നല്‍കും. വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.(www.keralasahityaakademi.org). കൃതികളുടെ മൂന്ന് പ്രതികള്‍ വീതം ഏപ്രില്‍ 15 ന് മുമ്പ് സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, ടൗണ്‍ഹാള്‍ റോഡ്, തൃശൂര്‍ - 20 എന്ന വിലാസത്തില്‍ ലഭിക്കണമെന്ന് അക്കാദമി സെക്രട്ടറി കെ.പി. മോഹനന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.