ന്യൂദല്‍ഹി: കസ്തൂരിരംഗന്‍ കരട് വിജ്ഞാപനത്തിന്മേലുള്ള അന്തിമ വിജ്ഞാപനം ഉടന്‍ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക മാര്‍ച്ച് ദല്‍ഹി ജന്തര്‍മന്തറില്‍ ഇന്ന് നടക്കും.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും. മാര്‍ച്ചിന് ശേഷം കേന്ദ്ര പരിസ്ഥിതി വനം മന്ത്രി അനില്‍ മാധവ് ദവെയുമായും പ്രതിനിധി സംഘം കൂടിക്കാഴ്ച്ച നടത്തുമെന്നും ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: