നാം വധം: പ്രതികള്‍ക്കെതിരെ കൊലക്കുറ്റം

Thursday 15 June 2017 3:22 pm IST

ക്വലാലംപൂര്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിങ്ങ് ജോങ്ങ് ഉന്നിന്റെ അര്‍ധ സഹോദരന്‍ കിം ജോങ് നാം കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്കതിരെ കൊലപാതക കുറ്റം ചുമത്തി. ഇരുവര്‍ക്കും വധ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്. ഇന്‍ഡോനേഷ്യന്‍ സ്വദേശിനി സിതി ആയിഷ (25), വിയറ്റനാംകാരിയായ ദോവന്‍ തി ഹുവോങ് (28) എന്നിവരാണ് കേസിലെ പ്രതികള്‍. അതേസമയം ഇവര്‍ വിധിക്കെതിരെ ഹര്‍ജി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് പരിഗണിക്കാന്‍ കാലതാമസമുണ്ടാകുമെന്നാണ് സൂചന. എന്നാല്‍ ചാനലിലെ കോമഡി പരിപാടിയുടെ ഭാഗമാണെന്ന് കരുതിയാണ് നാമിന്റെ മുഖത്തേയ്ക്ക് സ്‌പ്രേ ചെയ്തതെന്നും വധശ്രമമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും പ്രതികളില്‍ ഒരാളായ സിതി അറിയിച്ചു. എന്നാല്‍ ഏറ്റവും അപകടകാരിയായ വിഎക്‌സ് വിഷമാണെന്ന് പിന്നീടാണ് മനസ്സിലാക്കിയത്. അവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.