ഭിന്നലിംഗക്കാരുടെ സമഗ്ര വികസനത്തിനായി കുടുംബശ്രീ പദ്ധതി

Thursday 15 June 2017 6:12 pm IST

    കാസര്‍കോട്: കുടുംബശ്രീ ജെന്റര്‍ സെല്‍ഫ് ലേണിംഗ് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയില്‍ ഭിന്നലിംഗക്കാരുടെ ആദ്യത്തെ അയല്‍ക്കൂട്ടം എ.സി.കണ്ണന്‍ നായര്‍ പാര്‍ക്കില്‍ രൂപീകരിച്ചു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഭിന്നലിംഗ വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും അവര്‍ക്ക് വേണ്ടിയുളള പദ്ധതികള്‍ തയ്യാറാക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഭിന്നലിംഗക്കാരെ കൊണ്ടു വരുന്നതിനുമായി കുടുംബശ്രീയുടെ ചുവടുവെയ്പാണിത്. അഞ്ച് മുതല്‍ 20 പേര്‍ ഒരു അയല്‍ക്കൂട്ടത്തില്‍ അംഗങ്ങളായിട്ടുണ്ടാകും. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഇത്തരം അയല്‍ക്കൂട്ടങ്ങള്‍ തുടര്‍ന്ന് രൂപീകരിക്കും. വിവിധ സംരംഭക പ്രവര്‍ത്തനങ്ങളില്‍ വൈദഗ്ധ്യം നല്‍കുകയും സ്വന്തമായി ജീവിതോപാധി കണ്ടെത്തുന്നതിനും കുടുംബശ്രീ അയല്‍ക്കൂട്ടം വഴിയൊരുക്കും. ആരോഗ്യം, തൊഴില്‍, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് പരിശീലനം നല്‍കും. പരിപാടി ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ എംകെഎസ്പി കണ്‍സള്‍ട്ടന്റ് ഇ.സൈജു, ജെന്‍ഡര്‍ കണ്‍സള്‍ട്ടന്റ് ഒ.വി.ശ്രീപ്രഭ, ഹെല്‍ത്ത് ലൈന്‍കോര്‍ഡിനേറ്റര്‍ രതീഷ്, പ്രജീഷ്, ഭിന്നലിംഗക്കാരുടെ പ്രതിനിധികളായി ഇഷ. രവീണ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.