പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം: ബിജെപി കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി

Thursday 15 June 2017 6:20 pm IST

കാസര്‍കോട്: കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഉടന്‍ തുറക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് നിവേദനം അയച്ചു. കാസര്‍കോട് ജില്ലയുടെ ജനങ്ങളുടെ ഏറെ കാലത്തെ സ്വപ്‌നം യാഥാര്‍ത്യമാക്കാന്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം തുറക്കാന്‍ തീരുമാനിച്ച വിദേശകാര്യ മന്ത്രിയേയും കേന്ദ്ര സര്‍ക്കാരിനേയും ബിജെപി അഭിനന്ദിച്ചു. സേവാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചില സാങ്കേതിക തടസ്സങ്ങള്‍ അടിയന്തിരമായി നീക്കി സേവനം ഉടന്‍ ആരംഭിക്കാന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജ് ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ശ്രീകാന്ത് നിവേദനത്തില്‍ ആവശ്യപ്പെട്ടു. സ്വന്തം പാര്‍ട്ടിയുടെ മന്ത്രി വിദേശകാര്യ സഹമന്ത്രിയായിരുന്നിട്ടു പോലും ആരംഭിക്കാത്ത മുസ്ലിം ലീഗും നീണ്ട വര്‍ഷം അധികാരത്തില്‍ ഉണ്ടായിട്ടും കാസര്‍കോടിന് അനുവദിക്കാത്ത കോണ്‍ഗ്രസ്സും, ജില്ലയ്ക്ക് പാസ്പപോര്‍ട്ട് സേവാ കേ ന്ദ്രം എന്‍ഡിഎ സര്‍ക്കാര്‍ അനുവദിച്ചപ്പോള്‍ സമരവുമായി രംഗത്ത് വരുന്നത് രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി മാത്രമാണെന്ന് അഡ്വ കെ.ശ്രീകാന്ത് ആരോപിച്ചു. കാസര്‍കോടിന് മോദി സര്‍ക്കാര്‍ അനുവദിച്ച പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പരിശ്രമിക്കുമെന്ന് ശ്രീകാന്ത് പ്രസ്താവനയില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.