അമ്പലപ്പുഴ: അമ്പലപ്പുഴ അടിമന ശ്രീഭദ്രകാളീ ക്ഷേത്രം അഞ്ചിന് വിഎച്ച്പി ഏറ്റെടുക്കും. അമ്പലപ്പുഴയിലെ പുരാതന ക്ഷേത്രമാണിത്. അഞ്ചിന് വൈകിട്ട് നാലിന് അടിമന കണ്ണന് നമ്പൂതിരിയില്‍ നിന്നും പ്രമാണം വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് എസ്ജെആര്‍ കുമാര്‍ ഏറ്റുവാങ്ങും. സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന് നായര്‍ ദീപപ്രകാശനം ചെയ്യും. ജില്ലാ പ്രസിഡന്റ് ആര്. രുദ്രന് അദ്ധ്യക്ഷത വഹിക്കും. ആര്‍എസ്എസ് ജില്ലാ സംഘചാലക് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, വിഎച്ച്പി സംസ്ഥാന മഠമന്ദിര്‍ പ്രമുഖ് ആര്. ബാബു, ആര്‍എസ്എസ് താലൂക്ക് സംഘചാലക് ആര്.സുന്ദര്‍, സജീവന് ശാന്തി, പി.ഡി. കേശവന് നമ്പൂതിരി തുടങ്ങിയവര്‍ സംസാരിക്കും. ജില്ലാ സെക്രട്ടറി എം. ജയകൃഷ്ണന് സ്വാഗതവും ബി. മുരളീധരന് നായര്‍ നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: