തൊടുപുഴ: അപകടകരമായ രീതിയില്‍ റോഡിലേക്ക് ചാഞ്ഞ് നിന്ന കെട്ടിടം നഗരസഭ പൊളിച്ചു നീക്കി. തൊടുപുഴ മൂലമറ്റം റൂട്ടില്‍ ജോസ്കോയ്ക്ക് മുമ്പിലെ ഇടറോഡിന് വശത്തായുള്ള പഴയ അരി ഗോഡൗണാണ് തൊടുപുഴ നഗരസഭ അധികൃതര്‍ ഇന്നലെ പൊളിച്ച് നീക്കിയത്.പഴക്കമുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂര മുഴുവന്‍ നശിച്ച് ഭിത്തി മാത്രം നിലനില്‍ക്കുകയായിരുന്നു. 30 അടിയോളം ഉയരമുള്ള ഭിത്തികള്‍ റോഡിലേക്ക് ചാഞ്ഞ് അപകട ഭീഷണി ഉയര്‍ത്താന്‍ തുടങ്ങിയതോടെ സമീപവാസികള്‍ പരാതിയുമായി എത്തുകയായിരുന്നു.
റോഡിലൂടെ പോകുന്നവരെ കൂടാതെ അടുത്തുള്ള കടകള്‍ക്കും ഭീഷണിയാകുന്ന രീതിയിലാണ് കെട്ടിടം നിന്നത്. ഉടമസ്ഥനോട് കെട്ടിടം പൊളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ കെട്ടിടവുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കുന്നതിനാല്‍ പൊളിച്ച് മാറ്റാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഉടമസ്ഥന് അറിയിച്ചു. തുടര്‍ന്ന് ബുധനാഴ്ച രാവിലെ എട്ട് മണിയോടെ നഗരസഭ കെട്ടിടം പൊളിച്ച് നീക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: