തൊടുപുഴ: ജോലിക്കെത്തിയ വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും മോഷ്ടിച്ചയാള്‍ പിടിയില്‍. സംഭവത്തില്‍ കൂത്താട്ടുകുളം സ്വദേശി വിഷ്ണു(28) ആണ് പിടിയിലായത്.
അലുമിനിയം ഫാബ്രിക്കേഷന്‍ വര്‍ക്കിനായി വീട്ടിലെത്തിയതായിരുന്നു പ്രതി. വഴിത്തല വലിയപറമ്പില്‍ ജോസിന്റെ വീട്ടില്‍ നിന്നുമാണ് ഇന്നലെ 12,000 രൂപയും ഒരു പവന്റെ മോതിരവും മോഷണം പോയത്.
വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് എസ്ഐ ജോബിന് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങുന്നത്. പണിക്കെത്തിയവരെ സംശയമുള്ളതായി വീട്ടുകാര്‍ പരാതിയില്‍ പറഞ്ഞിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: