വാഴൂര്‍: വിള ആരോഗ്യപരിപാലനത്തിന് കൃഷി വകുപ്പിന്റെ സമഗ്ര പദ്ധതി. തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്കും ഫെര്‍ട്ടിലൈസര്‍ ഡീലര്‍മാര്‍ക്കും ഏകദിന പരിശീലന പരിപാടി നടത്തി.
കൃഷി വകുപ്പിന്റെ മങ്കൊമ്പ് കേരള സെന്റര്‍ ഫോര്‍ ഫെസ്റ്റ് മാനേജ്മെന്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പഠനപരിപാടിയില് കോട്ടയം കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.മീന, വാഴൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബീനാ ജോര് ജ്ജ്, കെസിപിഎം മങ്കൊമ്പ് കൃഷി ആഫീസര്‍ മാത്യു എബ്രഹാം, വാഴൂര്‍ കൃഷി ആഫീസര്‍ കെ.കെ.ബിന്ദു എന്നിവര്‍ പഠനപരിപാടികള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: