ശ്രീനാരായണ ധര്‍മ്മോത്സവം

Wednesday 1 March 2017 10:02 pm IST

എരുമേലി: എസ്എന്‍ഡിപി യോഗം എരുമേലി യൂണിയന്‍ മൈക്രോഫിനാന്‍സ് യൂണിറ്റുകളുടെ സംഗമവും ശ്രീനാരായണ ധര്‍മ്മോത്സവ് നവവത്സര പദ്ധതിയുടെ ഉദ്ഘാടനവും മാര്‍ച്ച് 3ന് നടക്കും. രാവിലെ 10ന് യൂണിയന്‍ ഹാളില്‍ നടക്കുന്ന മൈക്രോഫിനാന്‍സ് യൂണിറ്റുകളുടെ സംഗമം യൂണിയന്‍ പ്രസിഡന്റ് എം. വി. അജിത് കുമാര്‍ ഉദ്ഘാടനം ചെയ്യും. യൂണിയന്‍ സെക്രട്ടറി ശ്രീകുമാര്‍ ശ്രീപാദം അദ്ധ്യക്ഷത വഹിക്കും. യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.ബി. ഷാജി, യോഗം ബോര്‍ഡ് അംഗം എസ്. സതീശന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 2ന് ശ്രീനാരായണ ധര്‍മ്മോത്സവ് നവവത്സര പദ്ധതിയുടെ യൂണിയന്‍ തല ഉദ്ഘാടനവും ശ്രീനാരായണ ധര്‍മ്മ പുസ്തക പ്രകാശനവും എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍ നിവ്വഹിക്കും. ശ്രീനാരായണ ദര്‍ശന പഠന കേന്ദ്രം ആചാര്യന്‍ വിശ്വപ്രകാശം എസ്. വിജയാന്ദ് മുഖ്യപ്രഭാഷണം നടത്തും. യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് എം. വി. അജിത് കുമാര്‍ അദ്ധ്യക്ഷത വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.