പുതൂര്‍ പുരസ്‌കാരം രാധാകൃഷ്ണന്

Thursday 15 June 2017 5:18 pm IST

തൃശൂര്‍: ഉണ്ണികൃഷ്ണന്‍ പുതൂര്‍ സ്മാരക ട്രസ്റ്റിന്റെ മൂന്നാമത് പുതൂര്‍ പുരസ്‌കാരത്തിന് സി. രാധാകൃഷ്ണന്‍ അര്‍ഹനായി. മലയാള സാഹിത്യത്തിന് നല്‍കിയ നിസ്തുല സംഭാവനകളെ അടിസ്ഥാനമാക്കിയാണ് സി. രാധാകൃഷ്ണനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. അരനൂറ്റാണ്ടോളമായി ശാസ്ത്രത്തിന്റെ വിചാരവും സാഹിത്യത്തിന്റെ വികാരവും ആത്മീയതയുടെ പൈതൃകവും ഭാഷയില്‍ സമന്വയിപ്പിച്ച എഴുത്തുകാരനാണ് സി. രാധാകൃഷ്ണനെന്ന് എം.പി വീരേന്ദ്രകുമാര്‍, ഡോ. എം. ലീലാവതി, ഡോ. സി. നാരായണപിള്ള എന്നിവരടങ്ങിയ അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. പുതൂരിന്റെ മൂന്നാം ചരമവാര്‍ഷികദിനമായ ഏപ്രില്‍ 2ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ 11,111 രൂപയും ആര്‍ട്ടിസ്റ്റ് ജെ.പ്രസാദ് രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ പുതൂര്‍ ഷാജു അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.