വീരമൃത്യു വരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് ധനസഹായം

Thursday 15 June 2017 5:06 pm IST

തിരുവനന്തപുരം: ജമ്മുകാശ്മീരില്‍ വീരമൃത്യു വരിച്ച രാഷ്ട്രീയ റൈഫിള്‍സ് അംഗം പാലക്കാട് പരുത്തിപ്പുളളി കളത്തില്‍ വീട്ടില്‍ എം.ജെ. ശ്രീജിത്തിന്റെ അമ്മയ്ക്ക് പത്തുലക്ഷം രൂപയും സഹോദരി ശ്രീജയ്ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്ത്യന്‍ ആര്‍മിയില്‍ ഹവീല്‍ദാറായി ജോലിചെയ്യവെ നാട്ടില്‍ വച്ച് പാമ്പുകടിയേറ്റ് മരിച്ച ആലത്തൂര്‍ പരുത്തിപ്പുളളി കരിങ്കരപ്പുളളി വീട്ടില്‍ കെ.ആര്‍. സജീഷിന്റെ ഭാര്യ പ്രസീതയ്ക്ക് മൂന്നുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നനുവദിച്ചു. സര്‍വ്വീസിലിരിക്കെ അംഗവൈകല്യം സംഭവിച്ച തിരുവനന്തപുരം വികസന അതോറിറ്റിയിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ മാമന്‍ജോസഫിന് ട്രിഡയില്‍ ഒരു അസിസ്റ്റന്റ് എഞ്ചിനീയറുടെ സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കും. കാഴ്ചശക്തി പൂര്‍ണമായി നഷ്ടപ്പെട്ട പാലക്കാട് മുതലമട ഗ്രാമപഞ്ചായത്തിലെ ക്ലാര്‍ക്ക് പി. മുത്തുസ്വാമിക്ക് എല്‍ഡിക്ലാര്‍ക്കിന്റെ സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ച് അതില്‍ തുടരാനും നിലവിലെ തസ്തികയില്‍ മറ്റൊരു നിയമനം നടത്താനും തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.