കളമശേരി: പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത ആറ് പേരെകൂടി സസ്പെന്‍ഡ് ചെയ്തു. നേരത്തെ 11 പേരെ താത്ക്കാലികമായി പുറത്താക്കിയിരുന്നു. പി.എ. ഹസ്സന്, മുഹമ്മദ് ജുനൈദ്, ഡല്വിന് ജോഷി, വി. അക്ഷയ്, പി.വി. ഹരി, ആദര്‍ശ് എസ്. കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
പോലീസ് നല്കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പേരെ പുറത്താക്കിയിരിക്കുന്നത്.
വിഷ്ണു വിജയന്, ആര്.അജയ്, അഖില്‍ രാജ്, അനു ആര്. പിള്ള, ശിവജി പി, ജോയല്‍മോന്‍ ജോയി, അര്ജുന് കെ.എസ്, ശരണ്‍ ശശി, ജിന്‍സ്. പി.എന്‍ , മിഥുന് ലാല്‍, അഖില്‍ എസ്.പി, എന്നിവരെയാണ് മുമ്പ് സസ്പെന്‍ഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: