നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

Wednesday 1 March 2017 11:15 pm IST

  കൊച്ചി: രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചയ്ക്ക് മൂന്നു മുതല്‍ വൈകിട്ട് ഏഴു വരെ എന്‍.എച്ച്47എ (നേവല്‍ ബേസിന് മുന്‍വശം) വാതുരുത്തി, ബിഒടി പാലം, പളളുരുത്തി, തോപ്പുംപടി, ഫോര്‍ട്ടുകൊച്ചി, തേവരഫെറി, കുണ്ടന്നൂര്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ഗതാഗത നിയന്ത്രണവും പാര്‍ക്കിംഗ് നിരോധനവും ഉണ്ടായിരിക്കും. അരൂരില്‍ നിന്നും പെരുമ്പടപ്പ്, പളളുരുത്തി, തോപ്പുംപടി ബിഒടി പാലം വഴി എറണാകുളത്തേക്ക് വരുന്ന വാഹനങ്ങളും തിരികെ പോകുന്ന വാഹനങ്ങളും അരൂര്‍-വൈറ്റില നാഷണല്‍ ഹൈവേ ഉപയോഗിക്കണം. ഈ ഭാഗങ്ങളിലെ റോഡുകളില്‍ കണ്ടയ്‌നര്‍ ലോറികള്‍ ഉള്‍പ്പെടെ വാഹനങ്ങളുടെ പാര്‍ക്കിംഗ് അനുവദിക്കില്ല. ഏതെങ്കിലും വാഹനം പാര്‍ക്ക് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ നീക്കം ചെയ്യുന്നതായിരിക്കും. വിവിഐപി കടന്നു പോകുന്ന റൂട്ടിലെ എല്ലാ ബൈ റോഡുകളും 20 മിനിറ്റ് മുമ്പേ ബ്ലോക്ക് ചെയ്യും. വിവിഐപി റൂട്ടില്‍ 20 മിനിറ്റ് ഗതാഗത നിരോധനം ഉണ്ടായിരിക്കും. വിവിഐപി കടന്നു പോകുന്ന എല്ലാ റോഡുകളിലെയും ഇരുവശവുമുളള താമസക്കാര്‍ വിവിഐപി കടന്നുപോകുന്നതിന് മുമ്പ് 30 മിനിറ്റിനുളളില്‍ അവരവരുടെ സ്വകാര്യ വാഹനങ്ങള്‍ റോഡുകളിലേക്ക് ഇറക്കരുതെന്നും പൊലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.