ഇന്ത്യ വീണ്ടും ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ പരീക്ഷിച്ചു

Thursday 15 June 2017 4:54 pm IST

ബാലാസോര്‍ (ഒഡീഷ): തദ്ദേശീയമായി വികസിപ്പിച്ച സൂപ്പര്‍ സോണിക് ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ശത്രുരാജ്യങ്ങളില്‍ നിന്നുള്ള മിസൈലുകള്‍ ആകാശത്തുവച്ചു തകര്‍ക്കാന്‍ കെല്‍പ്പുളളതാണ് ഈ മിസൈല്‍. ബാലാസോറിലെ ചാന്ദീപൂരിലായിരുന്നു പരീക്ഷണം. രാവിലെ 10.10ന് പ്രതീകാത്മക ശത്രുമിസൈല്‍ തൊടുത്തവിട്ടു. ബംഗാള്‍ ഉള്‍ക്കടലിലെ അബ്ദുള്‍കലാം ദ്വീപില്‍ സജ്ജമാക്കിയ പ്രതിരോധ മിസൈല്‍ നാലു മിനിറ്റിനുളളില്‍ റഡാറുകളുടെ സഹായത്തോടെ ശത്രുമിസൈലിന്റെ സഞ്ചാരപഥം കണ്ടെത്തി അന്തരീക്ഷത്തില്‍ വച്ച് അതിനെ നശിപ്പിച്ചു. ഒരു മാസത്തിനുളളില്‍ രണ്ടാം തവണയാണ് ഇന്റര്‍സെപറ്റര്‍ മിസൈല്‍ വിജയകരമായി പരീക്ഷിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.