മട്ടന്നൂര്‍: പണയത്തിലിരിക്കുന്ന സ്വര്‍ണ്ണാഭരണം എടുത്തനല്കുന്ന സംഘത്തിലെ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘത്തിലെ രണ്ടുപേരെ മട്ടന്നൂര്‍ പോലീസ് അറസ്റ്റുചെയ്തു. മമ്പറം പൊയ്നാട് കരുവാത്തുവീട്ടില് എം.ഫര്‍ഷാദ് (28), കീച്ചേരിയിലെ ബൈത്തില്‍ റഹ്മയില്‍ സൈനുദ്ദീന്‍ (33) എന്നിവരെയാണ് മട്ടന്നൂര്‍ പോലീസ് അറസ്റ്റുചെയ്തത്. പ്രതികളെ കോടതി റിമാന്റ് ചെയ്തു. കഴിഞ്ഞ് മാസം 1ന് വൈകുന്നേരം മട്ടന്നൂര്‍ മരുതായി കള്ളുഷാപ്പിന് സമീപംവെച്ചായിരുന്നു യുവാവിനെ അക്രമിച്ചത്. കൈക്ക് കുത്തേറ്റ കേളന്നൂര് സ്വദേശി മേലേടത്ത് മീത്തല്‍ ഇബ്രാഹിമിന്റെ മകന് സി.ഷമീറിന്റെ പരാതിപ്രകാരമാണ് പോലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: